പ്രധാനമന്ത്രിയെ പരിഹസിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ദാവോസ് ലോക എക്കണോമിക് ഉച്ചകോടിയില്‍ നടന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗത്തെയാണ് രാഹുൽ ഗാന്ധി വിമർശിച്ചത്. നരേന്ദ്ര മോദിയുടെ പ്രസംഗത്തിനിടെ ടെലിപ്രോംപ്റ്റർ തകരാറിലാകുകയും തുടർന്ന് പ്രസംഗം നിർത്തിവയ്ക്കുകയും ചെയ്തിരുന്നു. ഈ സംഭവത്തെ ട്രോളിയാണ് രാഹുൽ ഗാന്ധി എത്തിയത്. ഒരു ടെലിപ്രോംപ്റ്ററിന് ഇത്രയധികം കള്ളങ്ങൾ പറയുവാൻ സാധിക്കില്ലെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. സംഭവത്തിന്റെ വീഡിയോ ഇപ്പോൾ ട്രെൻഡിങ് ലിസ്റ്റിൽ ഒന്നാമതാണ്.
इतना झूठ Teleprompter भी नहीं झेल पाया।
— Rahul Gandhi (@RahulGandhi) January 18, 2022
ഈ തീയതികളിൽ ജനിച്ച ആളുകൾക്ക് ഈ ദിവസം അവസരങ്ങൾ നിറഞ്ഞതായിരിക്കും, പണം അനാവശ്യമായി ചെലവഴിക്കും
നിരവധി പേരാണ് ഇതിനോടകം വീഡിയോ പങ്കുവച്ചിരിക്കുന്നത്. വീഡിയോ സഹിതമാണ് രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്. കണ്ട്രോളര് പ്രവര്‍ത്തിപ്പിക്കുന്ന ടെലിപ്രോംപ്റ്റർ നോക്കി വായിക്കാന്‍ മാത്രമാണ് അദ്ദേഹത്തിനറിയുക എന്നും രാഹുൽ വിമർശിച്ചു. രാഹുൽ ഗാന്ധിയുടെ പഴയ വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്. വീഡിയോയിലാണ് രാഹുൽ ഗാന്ധി ഇക്കാര്യം വ്യക്തമാക്കുന്നത്. സംഭവം ഇപ്പോൾ യാഥാർഥ്യമായിരിക്കുകയാണ്.
😂😂😂 pic.twitter.com/fCVSt3Oast
— SHILPI PARIHAR (@ShilpiSinghINC) January 18, 2022
പ്രതികരിക്കാൻ ഇവിടെ എഴുതുക