ഒടുവിൽ നിയമസഭാ തെരഞ്ഞെടുപ്പ് കളത്തിലിറങ്ങാനുറച്ച് അഖിലേഷ് യാദവും. നേരത്തെ യോഗി ആദിത്യനാഥ് മത്സരിക്കുവാൻ തീരുമാനിച്ചിരുന്നു. പിന്നാലെയാണ് അഖിലേഷും മത്സരിക്കുവാൻ തീരുമാനിക്കുന്നത്. അസംഗഡിലെ ഗോപാല്‍പൂരില്‍ നിന്നായിരിക്കും അഖിലേഷ് ജനവിധി തേടുകയെന്നാണ് പാർട്ടി വൃത്തങ്ങൾ അറിയിക്കുന്നത്.
ഇന്ത്യന്‍ ടെന്നിസ് താരം സാനിയ മിര്‍സ വിരമിക്കുന്നു
അസംഗഡില്‍ നിന്നുള്ള ലോക്സഭാംഗമാണ് നിലവിൽ അഖിലേഷ്. യോഗി ആദിത്യനാഥിന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് അഖിലേഷും തീരുമാനം മാറ്റിയത്.
കൊറോണയിലെ ഏറ്റവും വലിയ ഹിറ്റ് ഔഷധമായി മാറിയ Dolo 650, എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് അറിയാം
അഖിലേഷ് യാദവിന്റെ ആദ്യ നിയമസഭാ പോരാട്ടമായിരിക്കുമിത്. 2012 ല്‍ സംസ്ഥാനത്ത് എസ്പി വന്‍ വിജയം നേടിയപ്പോള്‍ മുഖ്യമന്ത്രിയായിരുന്നു അഖിലേഷ്. 38 കാരനായിരുന്ന അദ്ദേഹം രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രിയുമായിരുന്നു. അഖിലേഷിന്റെ സഹോദരന് പ്രതീക് യാദവിന്റെ ഭാര്യ അപര്‍ണ യാദവ് ഇന്ന് ബിജെപിയിൽ ചേർന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക