കോവിഡ് വ്യാപനം സംസ്ഥാനത്ത് രൂക്ഷമായതോടെ നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കുന്നു. ഈ സാഹചര്യത്തിൽ തിയേറ്ററുകളിൽ എത്തേണ്ട മിക്ക സിനിമകളും റിലീസ് നീട്ടുകയാണ്. നിവിൻ പോളിയെ നായകനാക്കി രാജീവ് രവി സംവിധാനം ചെയ്യുന്ന തുറമുഖം എന്ന ചിത്രത്തിന്റെ റിലീസ് നീട്ടിവച്ചു. മുൻപ് പലതവണ ചിത്രത്തിന്റെ റിലീസ് മാറ്റിവച്ചിരുന്നു. ജനുവരി 20 നാണ് ചിത്രം റിലീസ് ചെയ്യുമെന്ന് അവൻസാനമായി അറിയിച്ചിരുന്നത്. എന്നാലിപ്പോൾ ആ തീയതിയും നീട്ടിയിരിക്കുകയാണ്. സമൂഹമാധ്യമങ്ങളിലൂടെയാണ് അണിയറ പ്രവർത്തകർ ഇക്കാര്യം അറിയിച്ചത്.
ഡെല്‍റ്റയേക്കാള്‍ 6 ഇരട്ടി വ്യാപനം; നിസാരമായി കാണരുത്: വീണാ ജോർജ്
‘പിന്തലമുറയുടെ വിസ്മരിക്കപ്പെട്ട പരിത്യാഗങ്ങളെയും വീരോചിതമായ പോരാട്ടങ്ങളെയും അഭിസംബോധന ചെയ്യാനുള്ള ശ്രമമാണ് തുറമുഖം. വ്യക്തികളുടെ ജയപരാജയങ്ങളേക്കാള്‍ വലിയ ലക്ഷ്യങ്ങള്‍ക്കു വേണ്ടിയുള്ള പ്രതിബദ്ധതയ്ക്ക് പ്രാധാന്യമുണ്ടായിരുന്ന ഒരു കാലം. നമ്മുടെ ആഗ്രഹങ്ങള്‍ക്കപ്പുറത്ത്, എന്നാല്‍ വലിയ ലക്ഷ്യത്തിനുവേണ്ടിയുള്ള ചില പ്രവര്‍ത്തികളാണ് ഈ കാലവും ആവശ്യപ്പെടുന്നത്.
കൊറോണയിലെ ഏറ്റവും വലിയ ഹിറ്റ് ഔഷധമായി മാറിയ Dolo 650, എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് അറിയാം
തുറമുഖത്തിന്റെ റിലീസ് ഒരിക്കല്‍ക്കൂടി നീട്ടാന്‍ കൊവിഡ് സാഹചര്യം ഞങ്ങളെ നിര്‍ബന്ധിതരാക്കിയിരിക്കുന്നു. ഇപ്പോഴത്തെ കൊവിഡ് വര്‍ധനയ്ക്ക് ശമനമുണ്ടായി, സിനിമാ തിയറ്ററുകളിലേക്ക് നമുക്ക് സുരക്ഷിതമായും ആരോഗ്യകരമായും പോവാനാവുന്ന സാഹചര്യം ഉണ്ടാവുന്നവരേയ്ക്കും നാം കാത്തിരുന്നേ മതിയാവൂ. ആ ദിനങ്ങള്‍ ഏറെ അകലെയല്ലെന്ന് ഞങ്ങള്‍ കരുതുന്നു’, അണിയറ പ്രവർത്തകർ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക