ഗായിക ലതാ മങ്കേഷ്കറിന്റെ ആരോഗ്യനില തൃപ്തികരം. കോവിഡ് ബാധയെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് ലത മങ്കേഷ്കർ. ‘ലതാജിയുടെ ആരോഗ്യം മെച്ചപ്പെട്ടിരിക്കുന്നു. ഡോക്ടര്‍മാര്‍ സമ്മതം നല്കിയാല് വീട്ടിലേക്ക് മടങ്ങാനാകും’ എന്ന് ലത മങ്കേഷ്കറിന്റെ അടുത്ത ബന്ധു അനുഷ ശ്രീനിവാസ അറിയിച്ചു.
ലതാ മങ്കേഷ്കറിന്റെ ആരോഗ്യനില മോശമാണെന്ന് തരത്തിൽ നേരത്തെ വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ ഈ വാർത്തകൾ വാസ്തവ വിരുദ്ധമാണെന്ന് അനുഷ വ്യക്തമാക്കി. ജനുവരി 11 നാണ് ലതാ മങ്കേഷ്കറിനെ കോവിഡ് ബാധയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക