മീടൂ ആരോപണ വിഷയം വീണ്ടും ചർച്ചയാക്കി അമരീന്ദർ സിംഗ്. പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത്ത് സിംഗ് ഛന്നിയെ കടന്നാക്രമിച്ചുകൊണ്ടാണ് അമരീന്ദർ സിംഗ് വീണ്ടും രംഗത്ത് വന്നിരിക്കുന്നത്. 2018 ല്‍ ചരണ്‍ജിത്ത് സിംഗ് ഛന്നിക്കെതിരെ ഐഎഎസ് ഉദ്യോഗസ്ഥ മീടു ആരോപണം ഉയർത്തിയിരുന്നു. ആരോപണത്തില്‍ ഛന്നി മാപ്പ് പറയുകയും ചെയ്തിരുന്നു. ഇതാണ് ഇപ്പോൾ അമരീന്ദർ സിംഗ് വീണ്ടും ചർച്ചയാകുന്നത്.
മീടു ആരോപണം പരിഹരിക്കണമെന്ന് ആഭ്യര്‍ത്ഥിച്ച് ഛന്നി തന്റെ കാല് പിടിച്ചെന്നും പിന്നീട് താന്‍ ഇടപെട്ട് വിഷയങ്ങള്‍ പരിഹരിച്ചെന്നുമാണ് അമരീന്ദര്‍ സിംഗ് പറയുന്നത്. അന്ന് മുഖ്യമന്ത്രിയായിരുന്ന അമരീന്ദര്‍ സിംഗ് ഛന്നിക്ക് അനൂകൂലനിലപാടായിരുന്നു സ്വീകരിച്ചിരുന്നു. ജീവിതംകാലം മുഴുവന്‍ തന്നോട് നന്ദികാണിക്കുമെന്ന് പറഞ്ഞ ചരണ്‍ജിത്ത് സിങ്ങ് ഛന്നി പിന്നീട് തനിക്കെതിരെ പ്രവര്‍ത്തിച്ചെന്നും അമരീന്ദര്‍ ആരോപിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക