പുനലൂര്‍: പുനലൂരിൽ പതിനഞ്ചുകാരിയെ പീഡിപ്പിക്കുകയും ഫോട്ടോകൾ ശേഖരിച്ച ശേഷം ഭീഷണിപ്പെടുത്തി സ്വർണാഭരണങ്ങൾ കവരുകയും ചെയ്ത കേസിൽ യുവാവ് അറസ്റ്റിൽ.
ഒറ്റക്കൽ ലുക്കൗട്ടിന് സമീപം മാപ്പിളശേരി വീട്ടിൽ റെനിൻ വർഗീസ് (20) ആണ് അറസ്റ്റിലായത്.
പെൺകുട്ടിയുടെ ചിത്രങ്ങൾ സംഘടിപ്പിച്ച ശേഷം പുറത്ത് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് യുവാവ് സ്വർണം തരപ്പെടുത്തിയതെന്ന് സ്റ്റേഷൻ ഓഫിസർ ബിനു വർഗീസ് പറഞ്ഞു. പുനലൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക