ശോഭന പങ്കുവച്ച പുതിയൊരു ചിത്രമാണ് പ്രേക്ഷകർ ഇരു കയ്യുംനീട്ടി സ്വീകരിച്ചിരിക്കുന്നത്.
നടി മഞ്ജു വാര്യരെ കണ്ടുമുട്ടിയപ്പോഴുള്ള ചിത്രമാണ് ശോഭന പങ്കുവച്ചിരിക്കുന്നത്. തനിക്ക് ലഭിച്ച ഏറ്റവും ഊഷ്മളമായ ആലിംഗനങ്ങളിൽ ഒന്ന് എന്ന ക്യാപ്ഷനോടെയാണ് മഞ്ജുവിനെ ചേര്‍ത്തുപിടിക്കുന്ന ചിത്രം ശോഭന പോസ്റ്റ് ചെയ്തത്.
പിന്നാലെ മഞ്ജു വാര്യരും ചിത്രം പങ്കുവച്ചു. വിലമതിക്കാനാകത്തത് എന്ന ക്യാപഷനോടെയാണ് ശോഭന ഷെയര്‍ ചെയ്ത ചിത്രം മഞ്ജു പങ്കുവച്ചത്.
പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി രംഗത്തെത്തിയത്. സൂപ്പര്‍സ്റ്റാറുകള്‍/ ഇതിഹാസങ്ങള്‍ ഒറ്റ ഫ്രെയിമില്‍, അതിപ്രഗത്ഭരായ രണ്ട് സുന്ദരികള്‍ ഒരു ഫ്രെയിമില്‍ തുടങ്ങിയ കമന്റുകളാണ് ചിത്രത്തിന് വന്നുകൊണ്ടിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക