ഡല്‍ഹി: ബ്ലോക്ക്ചെയിനും മറ്റ് സാങ്കേതിക വിദ്യകളും ഉപയോഗിച്ച് ഡിജിറ്റൽ രൂപ 2022-23 മുതൽ ആർബിഐ പുറപ്പെടുവിക്കും. ഇത് സമ്പദ്വ്യവസ്ഥയ്ക്ക് വലിയ ഉത്തേജനം നൽകുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ.
2022-23 വർഷത്തിൽ ഗ്രാമങ്ങളിലും നഗരങ്ങളിലും പ്രധാനമന്ത്രി ആവാസ് യോജനക്ക് കീഴിൽ 80 ലക്ഷം വീടുകളുടെ നിർമാണം പൂർത്തിയാക്കാൻ 48,000 കോടി രൂപ അനുവദിച്ചു. കോർബാങ്കിങ് സംവിധാനത്തിൽ എല്ലാ പോസ്റ്റോഫീസുകളെയും ഉൾപ്പെടുത്തും
സംസ്ഥാന സർക്കാർ ജീവനക്കാരുടെ സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങൾ സഹായിക്കുന്നതിനും അവരെ കേന്ദ്ര സർക്കാർ ജീവനക്കാർക്ക് തുല്യമാക്കുന്നതിനും കേന്ദ്ര-സംസ്ഥാന സർക്കാർ ജീവനക്കാരുടെ നികുതി കിഴിവ് പരിധി 10% ൽ നിന്ന് 14% ആയി ഉയർത്തും.
2022 ജനുവരി മാസത്തെ ആകെ ജിഎസ്ടി കളക്ഷൻ 1,40,986 കോടി രൂപയാണ്, ഇത് ജിഎസ്ടി ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും ഉയർന്ന വരുമാനമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക