ദുല്‍ഖര്‍ ചിത്രം ചാര്‍ലിയിലെ ഗസ്റ്റ് റോളിന്റെ കഥ പറഞ്ഞ് രമേഷ് പിഷാരടി. ദി ക്യൂ ചാനലിന് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇത് വെളിപ്പെടുത്തുന്നത്.
ഉണ്ണി ആര് രചിച്ചു മാര്ട്ടിന് പ്രക്കാട്ട് സംവിധാനം ചെയ്ത ചാര്‍ലിയില്‍ ഇന്റര്‍വെല്‍ സമയത്തെ ഒരു അതിഥി വേഷമാണ് രമേശ് പിഷാരടി ചെയ്തത്. ദുല്‍ഖറിനെ പ്രതീക്ഷിച്ചിരിക്കുന്ന പ്രേക്ഷകര്‍ കൂവാതെ, അവരെ ചിരിപ്പിക്കാന്‍ ഒരാളുടെ സാന്നിധ്യം ആവശ്യമാണ് എന്നും അതുകൊണ്ടാണ് ആ വേഷം ചെയ്യാന്‍ തന്നെ സമീപിച്ചത് എന്നുമാണ് മാര്ട്ടിന് പറഞ്ഞതെന്നും ക്യുവുമായുള്ള അഭിമുഖത്തില്‍ രമേഷ് പിഷാരടി ഓര്‍ത്തെടുക്കുന്നു.
എന്നാല്‍ ആ രംഗം അവര്‍ ട്രെയ്ലറില് ഉള്‍പ്പെടുത്തിയതോടെ, ഇന്റര്‍വെല്‍ സമയത്തു അതിഥി വേഷത്തില്‍ വരുന്നത് മമ്മൂട്ടി ആണെന്ന വാര്‍ത്തകള്‍ പ്രചരിക്കാന്‍ തുടങ്ങി. അങ്ങനെ ദുല്‍ഖറിനേയും മമ്മൂട്ടിയേയും കൂടി പ്രതീക്ഷിച്ചു ഇരിക്കുന്ന പ്രേക്ഷകരുടെ ഭാരമാണ് തന്റെ ആ ചെറിയ കഥാപാത്രത്തിനു മേല്‍ വന്നത് എന്നും രമേഷ് പിഷാരടി പറയുന്നു.
ഐശ്വര്യ ലക്ഷ്മി നായികാ വേഷം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ് അര്‍ച്ചന 31 നോട്ട് ഔട്ടിലും രമേഷ് പിഷാരടി ഒരു അതിഥി വേഷം ചെയ്യുന്നുണ്ട്. നവാഗതനായ അഖില്‍ അനില്‍കുമാര്‍ സംവിധാനം ചെയ്ത ഈ ചിത്രം, അഖില്‍ അനില്‍കുമാര്‍, അജയ് വിജയന്, വിവേക് ചന്ദ്രന് എന്നിവര്‍ ചേര്‍ന്നാണ് രചിച്ചത്. മാര്ട്ടിന് പ്രക്കാട്ട് ഫിലിംസിന്റെ ബാനറില്‍ മാര്ട്ടിന് പ്രക്കാട്ട്, സിബി ചാവറ, രഞ്ജിത് നായര്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക