മലയാള സിനിമയില്‍ അവസരം കുറവായതു കൊണ്ട് തമിഴില്‍ അഭിനയിക്കുകയാണെന്ന് നടന് ഹരീഷ് പേരടി. ധനുഷിനൊപ്പമുള്ള ചിത്രം പങ്കുവച്ചാണ് ഹരീഷ് പേരടിയുടെ കുറിപ്പ്. തമിഴ് സിനിമയില്‍ അച്ഛനും ഏട്ടനും വില്ലനും ഒക്കെയായി പൊങ്കല്‍ കഴിച്ച് ജീവിക്കുകയാണെന്ന്നടന് ഫെയ്സ്ബുക്കില്‍ കുറിച്ചു.
”മലയാളത്തില്‍ അവസരങ്ങള്‍ കുറവായതുകൊണ്ട് തമിഴിലെ ഒന്ന് രണ്ട് തവണ ദേശീയ അവാര്‍ഡുകളൊക്കെ വാങ്ങിയ ഇത്തരം ആര്‍ട്ടിസ്റ്റുകളുടെ അച്ഛനും ഏട്ടനും വില്ലനും ഒക്കെയായി കഞ്ഞി, അല്ല പൊങ്കല്‍ കഴിച്ച് ജീവിക്കുകയാണ്.
എല്ലാ മലയാളികളും അനുഗ്രഹിക്കണം… മലയാളികളുടെ അനുഗ്രഹമില്ലെങ്കില്‍ എനിക്ക് ഉറക്കം കിട്ടുകയില്ല… അതുകൊണ്ടാ.. പ്ലീസ്…” എന്നാണ് ഹരീഷ് കുറച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക