കണ്ണൂര്‍: കണ്ണൂരില്‍ ബോംബാക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. മൂന്ന് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കണ്ണൂര്‍ ചക്കരക്കല്‍ ഏച്ചൂര്‍ സ്വദേശി ജിഷ്ണുവാണ് കൊല്ലപ്പെട്ടത്.
ഇന്നലെ രാത്രി വിവാഹ വീട്ടില്‍ രണ്ട് സംഘങ്ങള്‍ തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. ഇന്ന് ഉച്ചയ്ക്ക് രണ്ടരയ്ക്ക് വിവാഹ വീട്ടിലേക്ക് പോകുമ്പോഴാണ് ആക്രമണം.
അതേസമയം ആക്രമണത്തിന്റെ കാരണം വ്യക്തമല്ല. കൊല്ലപ്പെട്ട ജിഷ്ണുവിന് തലക്ക് ഗുരുതര പരിക്കേറ്റാണ് മരണം സംഭവിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക