ഒടുവിൽ സെന്‍സെക്സ് 258 പോയന്റ് ഉയര്‍ന്നു. കനത്ത ചാഞ്ചാട്ടത്തിനിടെയാണ് ഇന്ന് വിപണിയിൽ നേട്ടത്തോടെ തുടക്കം കുറിച്ചിരിക്കുന്നത്. സെന്‍സെക്സ് 258 പോയന്റ് ഉയര്‍ന്ന് 58,255 ലും നിഫ്റ്റി 92 പോയന്റ് നേട്ടത്തില്‍ 17,414 ലിലുമാണ് വ്യാപാരം ആരംഭിച്ചിരിക്കുന്നത്. നിഫ്റ്റി 17,400 നിലവാരത്തിലെത്തിയിട്ടുണ്ട്.
ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകളിലും നേട്ടത്തോടെയാണ് വ്യാപാരം നടക്കുന്നത്. റഷ്യ-യുക്രൈന് സംഘര്‍ഷത്തില്‍ അയവുണ്ടായതായാണ് സൂചികകൾ വ്യക്തമാക്കുന്നത്. ടാറ്റ മോട്ടോഴ്സ്, വിപ്രോ, ഐഒസി, ഹീറോ മോട്ടോര്‍ കോര്‍പ്, ഗ്രാസിം ഇന്‍ഡസ്ട്രീസ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക