തിരുവനന്തപുരം: സര്‍ക്കാരിന്റെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഗവര്‍ണര്‍ കൂട്ടുനില്‍ക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന് കുറ്റപ്പെടുത്തി.
സര്‍ക്കാരുമായി ഗവര്‍ണര്‍ ഗൂഢാലോചന നടത്തിയാണ് ലോകായുക്ത ഓര്‍ഡിനന്‍സില്‍ ഒപ്പുവെച്ചതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
സര്‍ക്കാരിനെ ഗവര്‍ണര്‍ ഭീഷണിപ്പെടുത്തുകയായിരുന്നെന്നും അനാവശ്യ സമ്മര്‍ദ്ദത്തിന് സര്‍ക്കാര്‍ വഴങ്ങിക്കൊടുത്തെന്നും അദ്ദേഹം പറഞ്ഞു.
ഗവര്‍ണര്‍ക്കു വേണ്ടി പൊതുഭരണ സെക്രട്ടറിയുടെ തലവെട്ടി വെള്ളിപ്പാത്രത്തില്‍ വെച്ചുനല്‍കി. നയപ്രഖ്യാപനം ഒപ്പിടാന്‍ ഗവര്‍ണര്‍ക്ക് ഭരണഘടനാപരമായ ബാധ്യതയുണ്ടെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക