കിഴക്കമ്പലത്തെ ദീപുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി കെ. മുരളീധരന്.
സംഭവത്തില്‍ സി.പി.എം നിലപാട് വ്യക്തമാക്കേണ്ടതുണ്ട്. എം.എല്‍.എക്കെതിരെ സമരം ചെയ്യാന്‍ പോലും അവകാശമില്ലാത്ത സാഹചര്യമാണ് നാട്ടിലുള്ളതെന്നും മുരളീധരന് പറഞ്ഞു.
ട്വന്റി 20 പ്രവര്ത്തകന് ദീപുവിന്റെ മരണത്തിന് കാരണം തലയിലേറ്റ ക്ഷതമെന്നാണ്് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. തലയില്‍ രണ്ടിടത്താണ് ക്ഷതമേറ്റത്.
ക്ഷതം മൂലം രക്തധമനികള്‍ പൊട്ടി തലച്ചോറില്‍ രക്തം കട്ടപിടിച്ചു എന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. കരള്‍ രോഗം സ്ഥിതി വഷളാക്കിയെന്നും പോസ്റ്റ്മോര്‍ട്ടം പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക