മലപ്പുറം: ഏഴ് വയസുകാരന്റെ മരണ കാരണം ഷിഗല്ലയെന്ന സൂചനക്ക് പിന്നാലെ മലപ്പുറത്ത് പ്രതിരോധപ്രവത്തനം ശക്തമാക്കി ആരോഗ്യവകുപ്പ്.
മലപ്പുറം പുത്തനത്താണിയില്‍ പ്രദേശവാസികൾക്ക് ആരോഗ്യ വകുപ്പിന്റെ ദ്രുത പ്രതികരണ സംഘം ജാഗ്രതാനിർദേശം നല്കി.
അതേസമയം, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ആർ രേണുക പറഞ്ഞു. മറ്റാർക്കും ഇപ്പോൾ രോഗമില്ല. രോഗം പടരാതിരിക്കാനുള്ള മുൻകരുതൽ ആരോഗ്യവകുപ്പ് സ്വീകരിച്ചിട്ടുണ്ടെന്നും രേണുക കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ദിവസമാണ് ഏഴ് വയസുകാരൻ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. വയറിളക്ക രോഗത്തെ തുടര്‍ന്നാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. വയറിളക്ക രോഗങ്ങളുടെ പ്രധാന കാരണമാണ് ഷിഗല്ല ബാക്ടീരിയ മൂലമുള്ള രോഗബാധ.
പ്രതികരിക്കാൻ ഇവിടെ എഴുതുക