പെരുമ്പിലാവ് അൻസാർ ഇംഗ്ലിഷ് സ്കൂളിന്റെ ഓൺലൈൻ ഹിന്ദി ക്ലാസിൽ നുഴഞ്ഞു കയറി അശ്ലീല വിഡിയോ പോസ്റ്റ് ചെയ്തതായി ആരോപണം.
പ്രിൻസിപ്പൽ കുന്നംകുളം പൊലീസിൽ പരാതി നൽകി. ഏഴാം ക്ലാസ് വിദ്യാർഥികളുടെ ഹിന്ദി ക്ലാസിലാണ് വിഡിയോ പ്രദർശനം ഉണ്ടായത്.
ഗൂഗിൾ ക്ലാസ്റൂമിലാണു സാധാരണ ക്ലാസുകൾ പതിവ്. എന്നാൽ, പഠനത്തിൽ പിന്നിലുള്ള കുട്ടികൾക്കു മാത്രമായി കഴിഞ്ഞ ആഴ്ച ഗൂഗിൾ മീറ്റ് വഴി പ്രത്യേക ക്ലാസ് നടത്തിയിരുന്നു. ഇതിന്റെ ലിങ്ക് കൈക്കലാക്കിയവരാണു സംഭവത്തിനു പിന്നിലെന്നു പ്രിൻസിപ്പൽ ഡോ.സലിൽ ഹസൻ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക