കണ്ണൂര്‍ പുന്നോല്‍ ഹരിദാസ് വധം രാഷ്ട്രീയകൊലപാതകമെന്ന് പൊലീസ്. കൊലപാതകം നടത്തിയത് നാലംഗസംഘമാണെന്നും പൊലീസ് അറിയിച്ചു.
നാല് ആർഎസ്എസ് പ്രവർത്തകർ അറസ്റ്റിലായിട്ടുണ്ട്. ബിജെപി കൗൺസിലർ ലിജേഷ്, അമൽ , സുനേഷ്, വിമിൻ എന്നിവരാണ് അറസ്റ്റിലായത്.
കൊലയാളി സംഘത്തിൽ അഞ്ച് പേരുണ്ടെന്നും ഇവരെ കുറിച്ച് വിവരം ലഭിച്ചിട്ടുണ്ടെന്നുമാണ് സൂചന. അമിത രക്തസ്രാവമാണ് മരണ കാരണമെന്നാണ് പോസ്റ്റ്മോർട്ടത്തിലെ കണ്ടെത്തൽ.സിപിഎം പ്രവർത്തകൻ ഹരിദാസനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ ഏഴുപേരെ പൊലീസ് കഴിഞ്ഞ ദിവസം കസ്റ്റഡിയിൽ എടുത്തിരുന്നു.
ഇതിൽ നാല് അർഎസ്എസ് പ്രവർത്തകരുടെ അറസ്റ്റാണ് ഇന്ന് രേഖപ്പെടുത്തിയത്. സിപിഎമ്മിനെതിരെ ഭീഷണി പ്രസംഗം നടത്തിയ തലശേരി നഗരസഭാ കൗൺസിലർ ലിജേഷ്, അമൽ , സുനേഷ്, വിമിൻ എന്നിവരെ ഗൂഢാലോചനാ കുറ്റം ചുമത്തിയാണ് അറസ്റ്റ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക