കുട്ടിക്കാലത്തെ നൃത്ത വിഡിയോ പങ്കിട്ട് നടി സുരഭി ലക്ഷ്മി. അയൽപ്പക്കത്തെ വിവാഹവീട് ആയിരുന്നു വേദി. 1996ൽ പുറത്തിറങ്ങിയ ‘ഹിറ്റ്ലർ’ എന്ന മമ്മൂട്ടി ചിത്രത്തിലെ ‘കിതച്ചെത്തും കാറ്റേ’ എന്ന പാട്ടിനൊപ്പമാണ് സുരഭിയുടെ ഡാൻസ്. എസ്.പി.വെങ്കടേഷ് ഈണമൊരുക്കിയ ഗാനം കെ.എസ്.ചിത്രയും എം.ജി.ശ്രീകുമാറും ചേർന്നാണ് ആലപിച്ചത്. ഗിരീഷ് പുത്തഞ്ചേരിയുടേതാണു വരികൾ.
സുരഭി ലക്ഷ്മി പങ്കുവച്ച പഴയകാല നൃത്ത വിഡിയോ ചുരുങ്ങിയ സമയത്തിനകമാണ് ആരാധകശ്രദ്ധ നേടിയത്. ‘അയൽപക്കത്തെ കല്യാണത്തലേന്ന് എന്റെ വക ഒരു നൃത്തം. നൊസ്റ്റാൾജിയോ നൊസ്റ്റാൾജിയ’ എന്ന അടിക്കുറിപ്പോടെയാണ് സുരഭിയുടെ സമൂഹമാധ്യമ പോസ്റ്റ്.
https://www.facebook.com/SurabhiLakshmiActress/posts/512811550206464?__cft__[0]=AZWvAxENznhbLYQch2LGoi9f_VIBzWMGGTGhoxLmgt4PE_xm02EkdI8S5AWmdsyOoSoKubD-NCbcm20zbnrTVmjxP-Mp5w_nnz7hNG0J3H6QPSGkZ16XPCQfOXJoj5ojA7FFZO2xascHxLhYjJ0vHtUOtWQtjmNUn6ldLUgpcAGXzA&__tn__=%2CO%2CP-R
പ്രതികരിക്കാൻ ഇവിടെ എഴുതുക