ഭുവനേശ്വർ: ഒഡീഷയില്‍ ബിജെപി പ്രവർത്തകരുടെ ജാഥയിലേക്ക് വാഹനം പാഞ്ഞുകയറി പോലീസ് ഇന്‍സ്പെക്ടര്‍ ഉള്‍പ്പെടെ 24 പേര്‍ക്ക് പരിക്ക്. ബിജു ജനതാദൾ (ബിജെഡി) പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്യപ്പെട്ട എംഎൽഎയുടെ വാഹനമാണ് ജാഥയ്ക്കിടയിലേക്ക് പാഞ്ഞുകയറിയത്.
ഖുർദ ജില്ലയിൽ ശനിയാഴ്ച രാവിലെയാണ് സംഭവം. പരിക്കേറ്റവരിൽ അഞ്ച് പേരുടെ നില ഗുരുതരമാണ്. വാഹനം ഓടിച്ചിരുന്ന ചിലിക്ക നിയമസഭാ മണ്ഡലത്തില്‍ നിന്നുള്ള എംഎൽഎയായ പ്രശാന്ത് ജഗ്ദേവിനെ ജനക്കൂട്ടം തല്ലിച്ചതച്ചു.
ചിൽക തടാകത്തിന് സമീപം, പഞ്ചായത്ത് അധ്യക്ഷ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഭാൻപുർ പഞ്ചായത്ത് ഓഫീസിന് പുറത്ത് 200ഓളം ബിജെപി പ്രവർത്തകർ ഒത്തുകൂടിയിരുന്നു.
ഇവരുടെ ഇടയിലേക്കാണ് പ്രശാന്ത് വാഹനവുമായി എത്തിയതെന്ന് പോലീസ് പറയുന്നു. ഓഫീസിന് സമീപമെത്തിയപ്പോൾ പ്രശാന്തിന്റെ വാഹനം പോലീസും പാർട്ടി പ്രവർത്തകരും ചേർന്ന് തടഞ്ഞെങ്കിലും എംഎൽഎ വീണ്ടും വാഹനം മുന്നിലേക്ക് എടുത്തതോടെയാണ് അപകടമുണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക