ഇന്ധന വിലയിൽ ഇന്നും വർധനവുണ്ടാകും. ഡീസലിന് 84 പൈസയും പെട്രോളിന് 87 പൈസയുമാണ് വര്‍ധിക്കുക. നവംബര്‍ നാലിന് ശേഷം കഴിഞ്ഞ ചൊവ്വാഴ്ച മുതലായിരുന്നു ഇന്ധനവില വീണ്ടും വര്‍ധിപ്പിക്കാന്‍ തുടങ്ങിയത്.
സോഷ്യല്‍ മീഡിയയില്‍ മോശം പടങ്ങളെ മോശമായി തന്നെ പറയണം, അത് ഓടേണ്ട കാര്യമില്ല: ജിയോ ബേബി
എന്നാൽ, കഴിഞ്ഞ ദിവസം ഇന്ധനവില കൂടിയില്ല. ബുധനാഴ്ച പെട്രോള്‍ ലിറ്ററിന് 90 പൈസയും ഡിസല്‍ ലിറ്ററിന് 84 പൈസയുമാണ് വര്‍ധിപ്പിച്ചത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോള്‍ വില ലിറ്ററിന് 108.11 രൂപയായി ഉയര്‍ന്നു. 95.17 രൂപയാണ് ഡീസല്‍ വില.
കോളേജ് ഗ്രൗണ്ടില്‍ കാറും ബൈക്കുമായി സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ അഭ്യാസ പ്രകടനം; അപകടം
കൊച്ചിയില്‍ പെട്രോളിന് 106.08 രൂപയും ഡീസലിന് 93.24 രൂപയുമായി. കോഴിക്കോട് 106.35 രൂപയാണ് പെട്രോള്‍ വില. ഡീസലിന് 93.45 രൂപയും. കഴിഞ്ഞ രണ്ട് ദിവസം കൊണ്ട് ഒരുലിറ്റര്‍ പെട്രോളിന് 1.78 രൂപയും ഡീസലിന് 1.69 രൂപയുമാണ് വര്‍ധിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക