സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാന്‍ സിനിമാമേഖലയില്‍ ഉറപ്പുവരുത്തുമെന്ന് വനിതാ കമ്മിഷന് അധ്യക്ഷ പി സതീദേവി. സിനിമാമേഖലയിലെ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി നടപടി സ്വീകരിക്കും. മാത്രമല്ല, സുരക്ഷാ ഉറപ്പാക്കുന്നതിനായുള്ള സംവിധാനം ഒരുക്കുമെന്ന് സംഘടനകൾ ഉറപ്പ് നൽകിയതായി അധ്യക്ഷ വ്യക്തമാക്കി.
സിനിമയിലെ വനിതാപ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഡബ്ല്യുസിസിയായിരുന്നു ഇക്കാര്യം ഉന്നയിച്ചുകൊണ്ട് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നത്. ഡബ്ല്യുസിസിയുടെ ആവശ്യം ന്യായമാണെന്ന് സംസ്ഥാനവനിതാ കമ്മിഷന് കോടതിയെ അറിയിച്ചിരുന്നു.
സിനിമാ പ്രതിനിധികളെ ഉൾപ്പെടുത്തിക്കൊണ്ട് മോണിറ്ററിങ് കമ്മിറ്റി രൂപീകരിക്കുമെന്നും ആക്ഷേപം ഉള്ള പക്ഷം പ്രൊഡക്ഷന്‍ പൂര്‍ത്തിയായി മൂന്ന് മാസത്തിനകം പരാതി നൽകണമെന്നും പിന്നീട് ഉന്നയിക്കുന്ന പരാതികൾ കണക്കിലെടുക്കില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക