ഏറെ ആരാധകരുള്ള യുവതാരമാണ് മലയാളികൾ സ്നേഹത്തോടെ പെപ്പേ എന്നു വിളിക്കുന്ന ആന്റണി വര്ഗീസ്. കോളേജ് പശ്ചാതലത്തിൽ ഒരുങ്ങുന്ന ‘ലൈല’ ആണ് ആന്റണിയുടെ ഏറ്റവും പുതിയ ചിത്രം. എറണാകുളം, ആലപ്പുഴ എന്നീവിടങ്ങളിലായി ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. ഈ ചിത്രത്തിന്റെ ലൊക്കേഷനിൽ നടന്ന രസകരമായ ഒരു വീഡിയോ ഇന്നലെ സമൂഹമാധ്യമങ്ങളിൽ വൈറൽ ആയിരുന്നു..
ആലപ്പുഴയിൽ നടക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം കാണാനായി എത്തിയ ആളുകളുടെ കൂട്ടത്തിൽ ഒരു ഇമ്രാൻ ഷിഹാബ് എന്ന കുഞ്ഞ് ആരാധകനും ഉണ്ടായിരുന്നു. ആ കുഞ്ഞിന്റെ വീഡിയോ ആയിരുന്നു ആന്റണി ഇന്നലെ ഫേസ്ബുക്കിൽ പങ്കുവച്ചത്.
“ഇന്നലെ ഷൂട്ട് കഴിഞ്ഞു പോകാൻ നിക്കുമ്പോൾ കുറച്ചു മാറി ഇവനെ ഞാൻ കണ്ടതാണ് പക്ഷെ അടുത്തേക്ക് എത്താൻ പറ്റാത്തകാരണമാണ് മാറി നിന്നതെന്ന് അറിഞ്ഞില്ല… എന്തായാലും ആലപ്പുഴയിൽ നിന്ന് പോകുന്നതിന് മുൻപ് കണ്ടിട്ടേ ഞാൻ പോകൂ… ” കുഞ്ഞിന്റെ വീഡിയോ പങ്കുവച്ച് ആന്റണി കുറിച്ചത് ഇങ്ങനെയായിരുന്നു..
ഇപ്പോഴിതാ ആന്റണി വാക്ക് പാലിച്ചിരിക്കുകയാണ്. കൈ നിറയെ ചോക്ലേറ്റ് ഒക്കെയായി ആന്റണിയെ കാണാൻ ലൈല ലൊക്കേഷനിൽ എത്തിയ ഇമ്രാൻ ഷിഹാബിനെ ചേർത്തിപിടിച്ചു നിൽക്കുന്ന ആന്റണിയുടെ ചിത്രങ്ങൾ ആണ് വൈറൽ ആകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക