ഓസ്കാർ വേദിയിൽ വച്ച് അവതാരകനെ നടൻ വിൽ സ്മിത്ത് മുഖത്തടിച്ചത് വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയിരുന്നു. ഹോളിവുഡ് താരം വില്‍ സ്മിത്ത് ആയിരുന്നു ഇത്തവണത്തെ മികച്ച നടനുള്ള ഓസ്കാർ പുരസ്കാരം സ്വന്തമാക്കിരുന്നതും. പിന്നീട് സംഭവത്തിൽ ക്ഷമാപണം നടത്തി വിൽ സ്മിത്തും അവതാരകനായ ക്രിസ് റോക്കും രംഗത്ത് വന്നിരുന്നു.
ഉറക്കക്കുറവ് മൂലം ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ എന്തെല്ലാമെന്ന് അറിയുമോ?
തന്റെ ഭാര്യയുടെ അസുഖത്തെ കളിയാക്കിക്കൊണ്ടുള്ള പരാമർശം അവതാരകനിൽ നിന്നുണ്ടായതാണ് വിൽ സ്മിത്തിനെ പ്രകോപിപ്പിച്ചത്. ഇപ്പോഴിതാ അക്കാദമി ഓഫ് മോഷന്‍ പിക്ചര്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സിന്റെ അംഗത്വത്തില്‍ നിന്ന് രാജി വച്ചിരിക്കുകയാണ് നടൻ വിൽ സ്മിത്ത്.
ആഴ്ചയിൽ രണ്ട് തവണയിൽ കൂടുതൽ സെക്സിലേർപ്പെടുന്നതുകൊണ്ടുള്ള ഗുണം ഇതാണ്
അക്കാദമി അര്‍പ്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കാനായില്ലെന്നും തന്റെ പെരുമാറ്റം ഞെട്ടിപ്പിക്കുന്നതും വേദനിപ്പിക്കുന്നതും മാപ്പര്‍ഹിക്കാത്തതുമായിരുന്നു എന്നും വിൽ സ്മിത്ത് പറഞ്ഞു. മാത്രമല്ല, അക്കാദമി നല്കുന്ന ഏത് ശിക്ഷാവിധിയും സ്വീകരിക്കാന്‍ സന്നദ്ധനാണെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക