ആലപ്പുഴ: മുട്ട റോസ്റ്റിന് അമിത വില ഈടാക്കിയെന്ന സിപിഎം എംഎല്‍എ പി.പി ചിത്തരഞ്ജന്റെ പരാതിയില്‍ ന്യായീകരണവുമായി ഹോട്ടലുടമ.
തങ്ങളുടെ മുട്ടറോസ്റ്റിനു വ്യത്യാസമുണ്ടെന്നും അണ്ടിപ്പരിപ്പും ഉണക്കമുന്തിരിയുമടക്കം ചേര്ത്താണുണ്ടാക്കുന്നതെന്നും ഹോട്ടല്‍ അധികൃതര്‍ ഉദ്യോഗസ്ഥരോടു പറഞ്ഞു.
വിലയടക്കം ഓരോ മേശയിലും മെനു കാര്‍ഡുമുണ്ട്. ഗുണനിലവാരത്തിന് ആനുപാതികമായവിലയാണ് ഈടാക്കുന്നതെന്നും വ്യക്തമാക്കി.1.70 ലക്ഷം വാടകയിനത്തിലും ഒരുലക്ഷം രൂപ വൈദ്യുതിനിരക്ക് ഇനത്തിലും ചെലവുണ്ടെന്ന് കഴിഞ്ഞദിവസം ഇവര്‍ വ്യക്തമാക്കിയിരുന്നു.
മുട്ട റോസ്റ്റിനു 50 രൂപ ഈടാക്കിയ ഹോട്ടലിനെതിരേ എം.എല്‍.എ. കളക്ടര്‍ക്കു നല്കിയ പരാതി അന്വേഷിക്കാനാണ് ഉദ്യോഗസ്ഥര്‍ എത്തിയത്. ചേര്‍ത്തല താലൂക്ക് സപ്ലൈഓഫീസര്‍ ആര്. ശ്രീകുമാരനുണ്ണിയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ മറ്റു ഹോട്ടലുകളെ അപേക്ഷിച്ച് കണിച്ചുകുളങ്ങരയിലെ പീപ്പിള്‍സ് ഹോട്ടലില്‍ ഉയര്‍ന്നവില ഈടാക്കുന്നതായാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക