ഡല്‍ഹി: വില വർദ്ധനവ് കാരണം പാവങ്ങളുടെ വീടുകൾ പട്ടിണിയിലാണെന്ന മോദിയുടെ പഴയ വീഡിയോ തുക്കിപ്പൊക്കി തരൂരിന്റെ പരിഹാസം. ഇന്ധനവില വര്‍ധനവിനും വിലക്കയറ്റത്തിനുമെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദി സംസാരിക്കുന്ന വീഡിയോ കുത്തിപ്പൊക്കിയാണ് തരൂരിന്റെ പരിഹാസം.
കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ മാത്രം പത്ത് രൂപയിലധികമാണ് പെട്രോളിനും ഡീസലിനും വില കൂട്ടിയത്. 2013 ൽ യുപിഎ സർക്കാരിന്റെ കാലത്ത് വിലക്കയറ്റമുണ്ടായപ്പോഴായിരുന്നു സംഭവം.
തന്നെ വെടി വെച്ചു കൊല്ലാൻ ആളെ കൂട്ടിപ്പോയവനാണ് കെ വി തോമസിനെ വിലക്കിയത്; സുധാകരനെതിരെ ഇപി ജയരാജൻ രംഗത്ത്
വോട്ട് ചെയ്യുമ്പോൾ പാചക വാതകത്തിന്റെ വിലയടക്കം ഓർമ്മിക്കണമെന്ന് പ്രസംഗത്തിൽ മോദി പറയുന്നുണ്ട്. 2013 ൽ മൻമോഹൻ സിംഗ് ആയിരുന്നു പ്രധാനമന്ത്രി, നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നു.
https://twitter.com/i/status/1511564504081272839
വില വർദ്ധനവ് കാരണം പാവങ്ങളുടെ വീടുകൾ പട്ടിണിയിലാണെന്നും കുഞ്ഞുങ്ങൾ വിശന്നുകരയുകാണെന്നുമെല്ലാം മോദി ഓർമ്മിപ്പിക്കുന്നുണ്ട്. ഇത്രയൊക്കെ ആയിട്ടും രാജ്യം ഭരിക്കുന്നവർക്ക് ദരിദ്രരെ കുറിച്ച് ചിന്തയില്ലെന്നും മോദി പറയുന്നു.
വീഡിയോ ട്വിറ്ററിൽ പങ്കുവച്ച തരൂർ ഇതിനപ്പുറം തനിക്കൊന്നും കൂട്ടിച്ചേർക്കാനില്ലെന്നും വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക