അവിറ്റ സാറ്റസ് അള്‍ട്ടിമസ് ലാപ്ടോപ്പ് ഇന്ത്യയില്‍ അവതരിപ്പിച്ചു. താങ്ങാവുന്ന വിലയിലാണ് ലാപ്ടോപ്പ് വിപണിയില്‍ എത്തുന്നത്. സമ്പൂര്‍ണമായി ഇന്ത്യയില്‍ നിര്‍മ്മിച്ച ഈ ലാപ്ടോപ്പ് ഭാരം കുറഞ്ഞതും വളരെ നേര്‍ത്തതുമായ ലാപ്ടോപ്പാണ്.
ഏപ്രില്‍ 8 മുതല്‍ ആമസോണ്‍ വഴിയും ഔദ്യോഗിക കമ്പനി വെബ്സൈറ്റ് വഴിയും ലാപ്ടോപ്പ് വില്‍പ്പനയ്ക്ക് എത്തും. ഏപ്രില്‍ 11 മുതല്‍ ഓഫ്ലൈന് റീട്ടെയില്‍ സ്റ്റോറുകള്‍ വഴിയും ഇത് ലഭ്യമാകും. പുതിയ അവിറ്റ സാറ്റസ് അള്ട്ടിമസിന്റെ വില 29,990 രൂപയാണ്.
ഷാംപെയ്ന്‍ ഗോള്‍ഡ്, ക്ലൗഡ് സില്‍വര്‍, മാറ്റ് ബ്ലാക്ക്, ഷാംറോക്ക് ഗ്രീന്‍, സ്പേസ് ഗ്രേ, ഷുഗര്‍ റെഡ് എന്നിങ്ങനെ ആറ് വ്യത്യസ്ത നിറങ്ങളില്‍ ലഭ്യമാകും. ലാപ്ടോപ്പ് വിന്‍ഡോസ് 11 ഔട്ട് ഓഫ് ബോക്സിലാണ് പ്രവര്‍ത്തിക്കുക.
14.1 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്പ്ലേയാണ് ലാപ്ടോപ്പിന്റെ സവിശേഷത. ലാപ്ടോപ്പില്‍ ഒരു ജോടി സ്റ്റീരിയോ സ്പീക്കറുകളും ഡ്യുവല്‍ മൈക്കുകളുള്ള ഒരു സംയോജിത എച്ച്ഡി കാമറയുമുണ്ട്.
അവിറ്റ സാറ്റസ് അള്‍ട്ടിമസ് 128ജിബി അപ്ഗ്രേഡബിള്‍ എസ്എസ്ഡി സ്റ്റോറേജ് വാഗ്ദാനം ചെയ്യുന്നുണ്ട്. 5,000 എംഎഎച്ച് ബാറ്ററിയാണ് ഇത് പാക്ക് ചെയ്യുന്നത്. രണ്ട് യുഎസ്ബി സ്ലോട്ടുകള്‍, ഒരു യുഎസ്ബി ടൈപ്പ്-സി സ്ലോട്ട്, ഒരു എച്ച്ഡിഎംഐ പോര്‍ട്ട്, ഒരു മൈക്രോഎസ്ഡി കാര്‍ഡ് സ്ലോട്ട് എന്നിവയും ലാപ്ടോപ്പിലുണ്ട്.
കണക്റ്റിവിറ്റി ഓപ്ഷനുകളില്‍ വൈഫൈയും ബ്ലൂടൂത്തും ഉള്‍പ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക