പാലക്കാട് ഒലവക്കോടിന് സമീപം ബൈക്ക് കവർന്നതായി ആരോപിച്ച് യുവാവിനെ സംഘം ചേര്‍ന്ന് ദാരുണമായി കൊലപ്പെടുത്തി.
മലമ്പുഴ കടുക്കാംകുന്ന് സ്വദേശി റഫീഖാണ് ( 27 രാത്രി ഒരു മണിയോടെയുണ്ടായ കൊല്ലപ്പെട്ടത്. ആക്രമിച്ചതായി കണക്കാക്കുന്ന ആലത്തൂർ, പല്ലശ്ശന, കൊല്ലങ്കോട് സ്വദേശികളായ മൂന്ന് യുവാക്കളെ നോർത്ത് പൊലീസ് കകസ്റ്റഡിയിലെടുത്തു.
ക്ഷേത്രോൽസവം കഴിഞ്ഞ് മടങ്ങിയ ഇവർ ബാറിന് സമീപം നിർത്തിയിട്ട ബൈക്ക് നഷ്ടപ്പെട്ടതിതിനെത്തുടർന്ന് സിസിടിവി ദൃശ്യങ്ങൾ പിന്തുടർന്ന് റഫീഖിനെ പിടികൂടി മർദിക്കുകയായിരുന്നു.
വിവരമറിഞ്ഞ് പൊലീസെത്തി റഫീഖിനെ പാലക്കാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക