ബിജെപി യെ അധികാരത്തിൽ നിന്നകറ്റാൻ കോൺഗ്രസുമായുള്ള സഹകരണം പൂർണ്ണമായും തള്ളാതെ സിപിഎം കേന്ദ്ര കമ്മിറ്റി അംഗം മുഹഹമ്മദ് യൂസഫ് തരിഗാമി.
രാഷ്ട്രീയ കാഴ്ചപ്പാടുകൾ വ്യത്യസ്തമെങ്കിലും പൊതു ലക്ഷ്യത്തിന് വേണ്ടി ഒന്നിക്കണമെന്ന് തരിഗാമി പറഞ്ഞു. ബിജെപി ഉയർത്തുന്ന വെല്ലുവിളിയെ ഇല്ലാതാക്കുകയാണ് മുഖ്യ ലക്ഷ്യം. കോൺഗ്രസിനോടുള്ള രാഷ്ട്രീയ സമീപനം പാർട്ടി കോൺഗ്രസ് ചർച്ച ചെയ്യവെയാണ് തരിഗാമി നയം വ്യക്തമാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക