കണ്ണൂര്‍: കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ ആഹ്വാനവും കേട്ട് സിപിഎം വേദിയിലേക്ക് കെ വി തോമസിനെ തല്ലാൻ വരാൻ ധൈര്യമുളള കോൺഗ്രസുകാരുണ്ടെങ്കിൽ കാണട്ടെയെന്ന് വെല്ലുവിളിച്ച് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ.
കണ്ണൂരിൽ കെ വി തോമസ് സുരക്ഷിതനായിരിക്കും. കെ വി തോമസിന് രാഷ്ട്രീയ മാറ്റം ഉണ്ടാകില്ല എന്ന് പറയാനാകില്ലെന്നും സിപിഎം ജില്ലാ സെക്രട്ടറി പറഞ്ഞു.
പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുത്തതിന്റെ പേരിൽ കെ വി തോമസിന് നിരാശനാകേണ്ടി വരില്ലെന്ന് എം എ ബേബിയും പറഞ്ഞു. സിപിഎമ്മിനെ വിശ്വസിച്ച് വരുന്നവരെ നിരാശപ്പെടുത്തില്ല.
ഇന്‍സ്റ്റഗ്രാം പരിചയം; വിവാഹ വാഗ്ദാനം നൽകി 16 വയസ്സുകാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ
ദിശാബോധമില്ലാത്തവരാണ് കോൺഗ്രസിന്റെ ഹൈക്കമാൻഡെന്ന്, കെ സി വേണുഗോപാലിനെ പരിഹസിച്ച് എം എ ബേബി പറഞ്ഞു. കെ വി തോമസിനെതിരെ നടപടിയെടുത്താൽ കോൺഗ്രസിന്റെ നാശമായിരിക്കുമെന്ന് എ കെ ബാലനും പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക