മനാമ: കോഴിക്കോട് ജില്ലാ പ്രവാസി ഫോറം (കെ.പി.എഫ്) പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൂടുതല്‍ സജീവമാക്കുന്നതിന്റെ ഭാഗമായി വനിതാ വിഭാഗം രൂപീകരിച്ചു.
ചാരിറ്റി മേഖലയിലും, സന്നദ്ധ മേഖലകളിലും വര്‍ഷങ്ങളായി വളരെ മികവുറ്റ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുന്ന പ്രവാസി കൂട്ടായ്മയാണ് കെ.പി.എഫ്.
അല്‍ സഫിര്‍ ഹോട്ടലില്‍ ചേര്‍ന്ന എക്സിക്യുട്ടീവ് യോഗത്തില്‍ ഇഫ്താര്‍ മീറ്റിനു ശേഷം വനിതാ വിഭാഗം രൂപീകരണവും, പുതിയ എക്സിക്യുട്ടീവ് അംഗങ്ങള്‍ക്ക് സ്വീകരണവും നല്കി.
പ്രസിഡന്റ് സുധീര്‍ തിരുനിലത്ത് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ കെ.ടി സലീം റമദാന് സന്ദേശം അറിയിച്ചു. വി.സി. ഗോപാലന് അംഗങ്ങളെ സ്വാഗതം ചെയ്തു.
ജന.സെക്രട്ടറി ജയേഷ്.വി.കെ പുതിയ എക്സിക്യുട്ടീവ് അംഗങ്ങളെയും വനിതാ അംഗങ്ങളെയും പരിചയപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക