എറണാകുളം: കെഎസ്ഇബി ഓഫീസിന് മുമ്പിലെ വില്ലേജ് ഓഫീസ് കെട്ടിടത്തിന്റെ നിർമാണം തടഞ്ഞ 120 ഉദ്യോഗസ്ഥരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. സംഘർഷാവസ്ഥ സൃഷ്ടിച്ചതാണ് അറസ്റ്റ് ചെയ്യാൻ കാരണം. മൂവാറ്റുപ്പുഴയിലാണ് സംഭവം നടന്നത്.
കെഎസ്ഇബി എക്സിക്യൂട്ടീവ് എൻജിനീയർ കെആർ രാജീവ് ഉൾപ്പെടെ 120 കെഎസ്ഇബി ഉദ്യോഗസ്ഥരെയാണ് അറസ്റ്റ് ചെയ്തത്.
ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്ത് നീക്കിയതിന് പിന്നാലെ നഗരത്തിൽ വൈദ്യുതി തടസ്സപ്പെട്ടു. മൂവാറ്റുപ്പുഴ അരമനപ്പടിക്കു സമീപമുള്ള കെഎസ്ഇബി നമ്പർ വൺ ഓഫിസിനു മുൻവശത്തായി സ്മാർട്ട് വില്ലേജ് ഓഫീസ് നിർമ്മിക്കുന്നതിനെ ചൊല്ലിയാണ് തർക്കമുണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക