കേന്ദ്ര സർക്കാരിന് ബാങ്ക് ഗ്യാരണ്ടിയായി വൊഡാഫോൺ ഐഡിയ നല്കിയ 15000 കോടി രൂപ കേന്ദ്രം തിരികെ നൽകി. ലൈസന്‍സ് ഫീസ്, സ്കെപ്ട്രം കുടിശിക എന്നിവയിലെ ബാങ്ക് ഗ്യാരണ്ടി തിരികെ നൽകുവാനാണ് ആദ്യം തീരുമാനിച്ചിരുന്നത്.
ഇനി ഒരേ സമയം രണ്ട് ബിരുദത്തിന് പഠിക്കാം; മാര്‍ഗനിര്‍ദേശം ഏപ്രില്‍ 13ന് പുറത്തിറങ്ങും
ടെലികോം രംഗത്ത് വലിയ പരിഷ്കാരങ്ങൾ കൊണ്ടുവരുമെന്ന് നേരത്തെ തന്നെ കേന്ദ്രം അറിയിച്ചിരുന്നു. അത്തരം പരിഷ്കാരങ്ങളുടെ കൂടി ഭാഗമായാണ് ഇത്.
20 ദിവസം, വേതനം കോടികള്‍; പ്രതിഫലം ഇരട്ടിയാക്കി ഉയര്‍ത്തി നയന്‍താര
കഴിഞ്ഞ ദിവസമായിരുന്നു ഈ ഗ്യാരണ്ടി തുക കേന്ദ്രം വൊഡാഫോൺ ഐഡിയക്ക് തന്നെ തിരികെ നൽകിയത്. രണ്ടായിരം കോടി രൂപ ലൈസന്‍സ് ഫീസ് ഇനത്തില്‍ വി ഐക്ക് ഈടാക്കിയ ബാങ്ക് ഗ്യാരണ്ടി മുൻപ് തന്നെ കമ്പനിക്ക് കേന്ദ്രം മടക്കി നൽകിയിരുന്നു. 2012-16 കാലയളവിൽ സ്പെക്ട്രം ലേലത്തിന് മുന്നോടിയായി കേന്ദ്രത്തിന് നൽകിയ ബാങ്ക് ഗ്യാരണ്ടിയാണ് 15000 കോടി രൂപ.
പ്രതികരിക്കാൻ ഇവിടെ എഴുതുക