കാസർകോട്: ഉപ്പള കൈക്കമ്പ ദേശീയപാതയിൽ ഒരു കിലോ 38 ഗ്രാം സ്വർണവുമായി രണ്ട് പേർ പിടിയിൽ.
കാസർകോട് സ്ഥിരതാമസമാക്കിയ മഹാരാഷ്ട്ര സ്വദേശി ഗോരഖ്നാഥ് പട്ടീൽ, സാംഗ്ലി സ്വദേശി രാമചന്ദ്ര എന്നിവരാണ് പിടിയിലായത്. രാവിലെയാണ് മഞ്ചേശ്വരം പൊലീസ് സ്വർണം പിടികൂടിയത്.
കാറിൽ കാസർകോട് ഭാഗത്തുനിന്ന് മംഗളൂരുവിലേക്ക് പോവുകയായിരുന്നു ഇരുവരും. പഴയ സ്വർണം വാങ്ങി ഉരുക്കി ആഭരണങ്ങൾ നിർമിക്കുന്നവരാണ് ഇവരെന്നാണ് പൊലീസ് പറയുന്നത്. അരക്കോടി രൂപയിലേറെ വിലവരുന്ന സ്വർണമാണ് പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക