പ്രണവ് മോഹൻലാൽ നായകനായി എത്തുന്ന പുതിയ ചിത്രത്തിന്റെ ഭാഗമാകാൻ കാളിദാസ് ജയറാമും എത്തുന്നു. അൻവർ റഷീദ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത് . ഇതാദ്യമായാണ് പ്രണവും കാളിദാസും ഒന്നിച്ച് അഭിനയിക്കാനൊരുങ്ങുന്നത്. സിനിമയ്ക്ക് ഇതുവരെ പേര് നിശ്ചയിച്ചിട്ടില്ല. ചിത്രീകരണം ഉടൻ തന്നെ തുടങ്ങും.
ചിത്രത്തിൽ നായികയായി എത്തുന്നത് നസ്രിയ നസീം ആയിരിക്കും എന്നുമാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. സിനിമയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അണിയറപ്രവർത്തകർ വൈകാതെ പുറത്തുവിടും. ഉസ്താദ് ഹോട്ടൽ എന്ന സിനിമയ്ക്ക് ശേഷം അഞ്ജലി മേനോൻ ഒരുക്കുന്ന സിനിമയിൽ അൻവർ റഷീദ് സംവിധാനം ചെയ്യുന്ന സിനിമ കൂടിയാണ് ഇത്. അഞ്ജലി മേനോൻ തന്നെ സംവിധാനം ചെയ്ത് കൂടെ എന്ന ചിത്രത്തിൽ നസ്രിയ ആയിരുന്നു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്.
ബാലതാരമായി എത്തിയ പ്രണവ് മോഹൻലാൽ പിന്നീട് ‘ആദി’ എന്ന ചിത്രത്തിലൂടെയാണ് നായകനായി എത്തിയത്. ജീത്തു ജോസഫ് ആയിരുന്നു ഈ സിനിമ സംവിധാനം ചെയ്തത്. മോഹൻലാൽ ഈ സിനിമയിൽ ഒരു അതിഥിവേഷത്തിൽ എത്തിയിരുന്നു. മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിലൂടെയാണ് പ്രണവ് അവസാനമായി സ്ക്രീനിൽ എത്തുന്നത്. ഇപ്പോൾ താരത്തിന്റെ പുതിയ ചിത്രവും തുടർന്നുള്ള വാർത്തകളും ഏറെ പ്രതീക്ഷിക്കാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക