തുമ്പൂര്‍ മുഴിയില്‍ കാട്ടാനയുടെ മേല്‍ ബൈക്ക് ഇടിച്ചു ദമ്പതികള്‍ക്ക് പരിക്കേറ്റു. വെറ്റിലപ്പാറ സ്വദേശികളായ ജയകുമാര്‍ ടി കെ, ഭാര്യ ഷീജ എന്നിവരാണ് അപകടത്തില്‍പ്പെട്ടത്. തുമ്പൂര്‍മുഴിയില്‍ കട നടത്തുകയാണ് ഇരുവരും കട പൂട്ടി ചിക്ളായിലെ വീട്ടിലേക്ക് മടങ്ങും വഴിയാണ് അപകടമുണ്ടായത്.
വളവ് തിരിഞ്ഞു വരികയായിരുന്ന ഇരുവരും ഇരുട്ടായിരുന്നതിനാല്‍ ആന വരുന്നത് കണ്ടില്ല. ആനയുടെ മേല്‍ ഇടിച ഉടനെ ഇരുവരുടെയും ബോധം പോയി. തലയ്ക്കും കാലിനും പരിക്കേറ്റ ഇവരെ ചാലക്കുടി സെന്റ് ജെയിമിസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക