പൂനെ: ഐപിഎല്ലില്‍ മുംബൈ ഇന്ത്യൻസ് നായകൻ രോഹിത് ശർമ്മയ്ക്ക് കനത്ത തിരിച്ചടി. പഞ്ചാബ് കിംഗ്സിനെതിരെ കുറഞ്ഞ ഓവർ നിരക്കിന് രോഹിത്തിന് 24 ലക്ഷം രൂപ പിഴ വിധിച്ചു.
ടീമംഗങ്ങൾ ആറ് ലക്ഷമോ മാച്ച് ഫീസിന്റെ 25%മോ പിഴ നൽകണം. നേരത്തെ ഡൽഹിക്കെതിരെ കുറഞ്ഞ ഓവർ നിരക്കിന് 12 ലക്ഷം രൂപ രോഹിത്തിന് പിഴ ലഭിച്ചിരുന്നു.
തെറ്റ് ആവർത്തിച്ചതിനാലാണ് പിഴ ശിക്ഷ ഇരട്ടിയായത്. വീണ്ടും ആവർത്തിച്ചാൽ ഒരു മത്സരത്തിൽ രോഹിത്തിന് വിലക്ക് വന്നേക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക