മുംബൈ: ഐപിഎൽ പതിനഞ്ചാം സീസണില്‍ ആദ്യ ജയം തേടി മുംബൈ ഇന്ത്യൻസ് ഇന്നിറങ്ങും. ലഖ്നൗ സൂപ്പർ ജയന്റ്സാണ് എതിരാളികൾ. വൈകീട്ട് 3.30ന് മുംബൈ ബ്രാബോൺ സ്റ്റേഡിയത്തിലാണ് മത്സരം.
നായകന് രോഹിത് ശര്‍മ്മ ഉള്‍പ്പടെയുള്ള സൂപ്പര്‍താരങ്ങള്‍ വിസ്മയ പ്രകടനം പുറത്തെടുക്കാതെ ജയിക്കാനാവില്ല എന്ന അവസ്ഥയാണ് മുംബൈ ഇന്ത്യന്‍സിന്. തോറ്റുതുടങ്ങുക ശീലമെങ്കിലും ഇത്ര ദയനീയ പ്രകടനം മുംബൈ ഇന്ത്യന്‍സ് ആരാധകര്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നതല്ല.
സീസണിൽ ആദ്യ 5 മത്സരങ്ങളും തോറ്റ മുംബൈ അവസാന സ്ഥാനത്താണ്. ലഖ്നൗ ആവട്ടെ മൂന്ന് ജയവുമായി അഞ്ചാം സ്ഥാനത്തും.
സീസണിൽ ഒരു മത്സരം പോലും ജയിക്കാത്ത ഏക ടീമും മുംബൈയാണ്. അതേസമയം അവസാന മത്സരത്തിൽ രാജസ്ഥാൻ റോയൽസിനോട് തോറ്റാണ് ലഖ്നൗ വരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക