ഉപ്പ് ഇപ്പോഴും എല്ലായിടത്തും പ്രധാനിയാണ്. കുറച്ച് മതിയെങ്കിലും ഉപ്പിന്റെ വീര്യം ആവശ്യം എല്ലാം പ്രധാനമാണ്. അളവിലിത്തിരി കൂടിയാലോ കുറഞ്ഞാലോ പോലും അത് വലിയ പ്രശ്നമാക്കുന്നവരും ഉണ്ട്. ഭക്ഷണത്തിന് മാത്രമല്ല, മറ്റ് പല കാര്യങ്ങൾക്കും ഉപ്പ് ഉപയോഗിക്കുന്നുണ്ട്. നിത്യജീവിതത്തിൽ തന്നെ നമുക്ക് വേണ്ട ഒന്നാണ് ചുറ്റുപാടുമുള്ള വൃത്തി. ഈ ശുചിത്വത്തിലും ഉപ്പിന്റെ പ്രാധാന്യം വലുതാണ് എന്നാണ് പറഞ്ഞു വരുന്നത്.
വെള്ളം കുടിച്ച് മുഖസൗന്ദര്യം വർദ്ധിപ്പിക്കാം
ചെറുനാരങ്ങാനീരോ വിനാഗിരിയോ എടുത്ത് അതിൽ ഉപ്പ് ചേർത്ത് ഉപയോഗിച്ചാൽ തുരുമ്പ് മാറും. കറ പൂര്‍ണ്ണമായും ഉണങ്ങിയതാണെന്ന് ഉറപ്പുവരുത്തിയ ശേഷം നാരങ്ങ നീര് അവിടെ പിഴിയുക. ശേഷം ഉപ്പ് ഉപയോഗിച്ച് നാരങ്ങ നീര് മൂടുക. അര മണിക്കൂർ കഴിഞ്ഞ് ഒരു സ്പോഞ്ചോ തുണിയോ ഉപയോഗിച്ച് വൃത്തിയാക്കുക. കഴുകിയാലും മതി.
വസ്ത്രങ്ങളില്‍ വിയര്‍പ്പ് പാടുകള്‍ ഉണ്ടെങ്കില്‍ അത് പോവുന്നതിന് വേണ്ടി നമുക്ക് ഉപ്പ് ഉപയോഗിക്കാം. ഒരു ലിറ്റര്‍ ചെറുചൂടുള്ള വെള്ളത്തില്‍ നാല് ടേബിള്‍സ്പൂണ്‍ ഉപ്പ് കലര്‍ത്തി അതില്‍ വസ്ത്രം മുക്കിവയ്ക്കുക. ശേഷം ഇത് കഴുകിക്കളയുക. എന്നാൽ, സാറ്റിന് പോലുള്ള ദുര്‍ബലമായ തുണിത്തരങ്ങളില്‍ നിന്ന് കറ മായില്ല എന്നതും ശ്രദ്ധിക്കണം.
ചായ ഇങ്ങനെ കുടിക്കൂ, തടി പോകുന്ന വഴി അറിയില്ല
പച്ചക്കറികൾ അറിയുന്ന കട്ടിങ് ബോർഡിലെ കറ നീക്കം ചെയ്യുന്നതിനും ഉപ്പിനെ ഉപയോഗപ്പെടുത്താം. ബോർഡിൽ കുറച്ച് ഉപ്പ് വിതറിയ ശേഷം നാരങ്ങ ഉപയോഗിച്ച് തടവുക. കഠിനമായ പാടുകള്‍ പോലും ഇല്ലാതാക്കുന്നതിന് ഇത് സഹായിക്കും. പാടുകള്‍ ഇല്ലാതാക്കുന്നതിനും ആഗിരണം ചെയ്യുന്നതിനും ഉപ്പ് വളരെ ഉപകാരപ്രദമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക