തലയോലപ്പറമ്പ് : മാങ്ങയാണെന്നു തെറ്റിദ്ധരിച്ചാണ് വിഷക്കായ കഴിച്ചതെന്ന് ആത്മഹത്യാ ശ്രമത്തിൽ നിന്നു രക്ഷപ്പെട്ട പോക്സോ കേസിലെ അതിജീവിത പൊലീസിനു മൊഴി നൽകി.ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടർന്ന് ഇന്നലെ പൊലീസ് അതിജീവിതയുടെ മൊഴി ശേഖരിച്ചു.
കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ് ഇറുമ്പയം സ്വദേശിയായ പെൺകുട്ടി.എന്നാൽ ഈ മൊഴി പൂർണമായും പൊലീസ് വിശ്വസിച്ചിട്ടില്ല. മറ്റെന്തെങ്കിലും കാരണമുണ്ടോ എന്ന് അന്വേഷിക്കുമെന്ന് പൊലീസ് പറഞ്ഞു.
ചൊവ്വാഴ്ച കൂട്ടുകാരി കൃഷ്ണ മോൾ ഇതേ ഇനത്തിൽ പെട്ട വിഷക്കായ കഴിച്ചു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ഇരുവരും കൂട്ടുകാരികളാണെന്നതും ഒരേ ഇനത്തിൽ പെട്ട വിഷക്കായയാണ് കഴിച്ചതെന്നതും സംശയത്തിന് ഇടയാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക