രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. എങ്കിലും രാജ്യത്താകെ ഇപ്പോഴും ആശങ്ക ഉയരുകയാണ്. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ മൂവായിരത്തിലധികം പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. 24 മണിക്കൂറിനിടെ 3,324 പേര്‍ക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
പ്രോസ്റ്റേറ്റ് കാൻസറുമായി ബന്ധപ്പെട്ട മൂത്ര ബാക്ടീരിയകളെ തിരിച്ചറിഞ്ഞതായി ശാസ്ത്രജ്ഞർ
അതേസമയം, നാല്പത് പേരാണ് വൈറസ് ബാധിച്ച് മരിച്ചിട്ടുള്ളത്. ഇതോടെ കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ ആകെ എണ്ണം 5,23,843 ആയി. 19,092 പേരാണ് കോവിഡ് രോഗബാധിതരായി നിലവിൽ ചികിത്സയിൽ കഴിയുന്നത്. 4,30,79,188 പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക