ദുബൈ: സൗദിയില്‍ മാസപ്പിറവി ദൃശ്യമാകാത്തതിനാല്‍ പെരുന്നാള്‍ തിങ്കളാഴ്ച ആയിരിക്കുമെന്ന് ചന്ദ്ര നിരീക്ഷണ കമ്മറ്റി അറിയിച്ചു.
ശനിയാഴ്ച ഗള്‍ഫില്‍ എവിടെയും ശവ്വാല്‍ മാസപ്പിറവി ദൃശ്യമാകാത്ത സാഹചര്യത്തിലാണ് സൗദി അറേബ്യ, ഖത്തര്‍, കുവൈത്ത്, യുഎഇ, ബഹ്റൈന്‍ എന്നിവിടങ്ങളില്‍ പെരുന്നാള്‍ തിങ്കളാഴ്ചയാണെന്ന് പ്രഖ്യാപിച്ചത്.
പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങാനൊരുങ്ങിയ മലയാളി വാഹനാപകടത്തില്‍ മരിച്ചു
ഞായറാഴ്ച റമദാന് 30 പൂര്‍ത്തിയാക്കിയാണ് പെരുന്നാള്‍ എത്തുന്നത്. എന്നാല്‍ ഒമാനില്‍ റമദാന് 29 ഞായറാഴ്ച ആയതിനാല്‍ ചെറിയ പെരുന്നാള്‍ സംബന്ധിച്ച് തീരുമാനം ആയിട്ടില്ല.
ഞായറാഴ്ച മാസപ്പിറവി കണ്ടാല്‍ തിങ്കളാഴ്ചയും അല്ലെങ്കില്‍ ചൊവ്വാഴ്ചയും ആയിരിക്കും ഒമാനില്‍ പെരുന്നാള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക