കല്പറ്റ: സന്തോഷ് ട്രോഫിയില്‍ ക്ലാസിക് ഫൈനലില്‍ ബംഗാളിനെ തകര്‍ത്ത കേരളം കിരീടം നേടിയതിന്റെ ആവേശം കെട്ടടങ്ങും മുമ്പ് വമ്പന്‍ പ്രഖ്യാപനവുമായി ടി സിദ്ധിഖ് എംഎല്‍എ.
ഏഴാം കിരീടത്തില്‍ മുത്തമിട്ട കേരളത്തിന്റെ താരങ്ങളിലൊരാളായ മുഹമ്മദ് റാഷിദിന് സ്ഥലം വാങ്ങി വീട് വച്ചുനല്‍കുമെന്നാണ് ടി സിദ്ധിഖിന്റെ പ്രഖ്യാപനം.
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല, ഒരു പവൻ സ്വർണത്തിന്റെ വിപണി വില 37760 രൂപ
റാഷിദിനും കല്പറ്റയില് നിന്നുള്ള മറ്റൊരു താരമായ സഫ്നാദിനും വന്‍ സ്വീകരണം ഒരുക്കുമെന്നും ടി സിദ്ധിഖ് അറിയിച്ചു. ഫൈനലില്‍ എക്സ്ട്രാ ടൈമില്‍ നിര്‍ണായക ഗോള്‍ നേടിയ താരമാണ് സഫ്നാദ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക