ഭൂമിയിലെ ഗ്ലേഷിയറുകൾ അഥവാ ഹിമാനികളെല്ലാം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോൾ ഇന്നും വളരുന്ന ഒരു ഹിമാനിയാണ് പെരിറ്റോ മൊറേനോ. അന്റാർടിക്കിലെയും ഗ്രീൻലൻഡിലെയും മഞ്ഞുപാളികൾ മാറ്റിവച്ചാൽ ലോകത്തെ മൂന്നാമത്തെ വലിയ ശുദ്ധജലശേഖരംകൂടിയാണ് ഈ ഹിമാനി.
അർജന്റീനയിലെ പടാഗോണിയൻ പ്രദേശത്തെ ഏറ്റവും വലിയ വിനോദസഞ്ചാര ആകർഷണമാണ് പെരിറ്റോ മൊറേനോ ഗ്ലേഷിയർ.
മഞ്ഞു തടാകങ്ങൾ മുതൽ ആവിപറക്കുന്ന അഗ്നിപർവത തടാകങ്ങള്‍ വരെ സമൃദ്ധമായുള്ള ന്യൂസിലന്‍ഡില്‍ ആരും കാണാതെ മറഞ്ഞിരിക്കുന്ന അദ്ഭുത തടാകം !
എത്തിച്ചേരാനുള്ള സൗകര്യം, പ്രകൃതി വിസ്മയങ്ങൾ ആസ്വദിക്കാനുള്ള അവസരം, താൽപര്യമുള്ളവർക്കു സാഹസികമായ ട്രെക്കിങ് സാധ്യത എന്നിവയാണ് ഇവിടേക്കു സഞ്ചാരികളെ ആകർഷിക്കുന്നത്.
സമുദ്രനിരപ്പിൽനിന്നു 2100 മീ ഉയരത്തിൽ ആൻഡിസ് പർവതനിരയിലെ സതേൺ പടാഗോണിയൻ മഞ്ഞുപാടത്തു തുടങ്ങി സമുദ്രനിരപ്പിൽനിന്ന് വെറും 180മീ ഉയരത്തിലുള്ള അർജന്റിനോ തടാകം വരെ നീണ്ടു കിടക്കുന്നു പെരിറ്റോ മൊറേനോ ഗ്ലേഷിയർ. ഉദ്ദേശം 30 കിലോ മീറ്റർ നീളമുണ്ട് ഹിമാനിക്ക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക