പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ചിത്രമാണ് ‘ജനഗണമന’. കഴിഞ്ഞ മാസാവസാനം റീലീസ് ചെയ്ത ചിത്രം നിരൂപക- പ്രേക്ഷക പ്രശംസ നേടി പ്രദർശനം തുടരുകയാണ്.
ബോക്സ് ഓഫീസിലും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഈ അവസരത്തിൽ പൃഥ്വിരാജ് സിനിമയുടെ വിജയത്തിൽ സന്തോഷം പങ്കിടുകയാണ് .
അരവിന്ദ് സ്വാമിനാഥൻ എന്ന തന്റെ കഥാപാത്രത്തെ പറ്റി കുറിച്ചുകൊണ്ടായിരുന്നു പൃഥ്വിരാജിന്റെ പോസ്റ്റ്. “ഒരു പൊലീസ് ഉദ്യോഗസ്ഥൻ അഭിഭാഷകനായി മാറി. ഐപിഎസ് ബാഡ്ജ് അഴിച്ചുവച്ച് ആറ് വർഷങ്ങൾക്ക് ശേഷം അയാൾ ആ കറുത്ത ഗൗൺ ഒന്നുകൂടി ഇട്ടുകൊണ്ട് കോടതി മുറിയിലേക്ക്.. പിന്നീട് അവൻ തന്റെ ക്രോധം അഴിച്ചുവിട്ടു, അരവിന്ദ് സ്വാമിനാഥൻ. ബ്ലോക്ക് ബസ്റ്റർ”, എന്നാണ് പൃഥ്വിരാജ് കുറിച്ചത്. പിന്നാലെ നിരവധി പേർ കമന്റുകളുമായി രംഗത്തെത്തി.
കഴിഞ്ഞ മാസം 28നായിരുന്നു ചിത്രത്തിന്റെ റിലീസ്. സുപ്രിയ മേനോനും ലിസ്റ്റിന് സ്റ്റീഫനും ചേര്‍ന്നാണ് നിര്‍മ്മാണം. പൃഥ്വിരാജ് പ്രൊഡക്ഷന്സിന്റെയും മാജിക് ഫ്രെയിംസിന്റെയും ബാനറുകളിലാണ് നിര്‍മാണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക