കെ.വി തോമസ് പിന്തുണ പ്രഖ്യാപിച്ചു എന്നു കരുതി മുന്നണിയിലേക്ക് വരുന്നു എന്നർത്ഥമില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ.സ്വതന്ത്രനായി നിന്ന് പ്രചാരണത്തിൽ പങ്കെടുക്കാം.
ഇടതുമുന്നണിയിലേക്ക് പല ആളുകളും വരുന്നുണ്ട്.കോൺഗ്രസുകാരനായി തുടരുന്നു എന്നതിൽ നിലപാട് എടുക്കേണ്ടത് കെ വി തോമസാണെന്നും കാനം രാജേന്ദ്രൻ പറഞ്ഞു.
‘ഇടതുമുന്നണിയിലേക്ക് പല ആളുകളും വരുന്നുണ്ട്. കെ വി തോമസും അങ്ങനെ തന്നെ വന്നതാണ്. കോൺഗ്രസുകാരനായി തുടരുന്നു എന്നതിൽ നിലപാട് എടുക്കേണ്ടത് കെ വി തോമസാണ്.
പാർട്ടി നയം അംഗീകരിക്കുന്ന ആരെയും ഇടതുമുന്നണി സ്വാഗതം ചെയ്യുമെന്നും കാനം രാജേന്ദ്രൻ പറഞ്ഞു. അതേസമയം തൃക്കാക്കരയിൽ ഇടതുമുന്നണിക്ക് വിജയം പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക