കൃഷ്ണ ശങ്കർ നായകനാകുന്ന പുതിയ ചിത്രം ‘കൊച്ചാളിന്റെ’ ടീസർ റിലീസ് ചെയ്തു. സത്യം വീഡിയോസിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ടീസർ റിലീസ് ചെയ്തത്. കൃഷ്ണശങ്കറും ഇന്ദ്രൻസും ചേർന്നുള്ള ചില രംഗങ്ങളാണ് ടീസറിലുള്ളത്.
സിവിൽ പൊലീസ് ഉദ്യോഗസ്ഥരായാണ് ഇരുവരും ചിത്രത്തിലെത്തുന്നത്. ചിത്രത്തിൽ ഷൈൻ ടോം ചാക്കോ, മുരളി ഗോപി തുടങ്ങിയവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ശ്യാമ മോഹൻ സംവിധാനം ചെയ്യുന്ന ചിത്രത്തിനായി തിരക്കഥ ഒരുക്കുന്നത് മിഥുൻ പി മദനൻ, പ്രജിത് കെ പുരുഷൻ എന്നിവരാണ്.ദീപ് നാഗദയാണ് ചിത്രം നിർമ്മിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക