കോട്ടയം: കേന്ദ്ര സര്‍ക്കാര്‍ നികുതി കുറിച്ചിട്ടും സംസ്ഥാന സർക്കാർ ഇന്ധന നികുതി കുറക്കാത്തത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ഉമ്മൻ ചാണ്ടി.
കേന്ദ്ര സർക്കാർ കുറച്ചതിന് ആനുപാതികമായ കുറവല്ല സംസ്ഥാനം വരുത്തേണ്ടത്. നികുതി ഇളവ് ജനങ്ങൾക്ക് ഉള്ള ഔദാര്യമല്ലെന്നും ഉമ്മന്‍ ചാണ്ടി പ്രതികരിച്ചു.
രാജന്റെ തിരോധാനം: രാജൻ കാട്ടിൽ നിന്ന് പുറത്തിറങ്ങിയതിന് തെളിവില്ല; തണ്ടര്‍ബോള്‍ട്ട് സംഘത്തിന്റെ പരിശോധന തടസ്സപ്പെട്ടു
ജനങ്ങൾ കഷ്ടപ്പെടുമ്പോൾ സര്‍ക്കാര്‍ സന്തോഷിക്കാൻ തുടങ്ങിയാൽ എന്ത് ചെയ്യുമെന്നും അദ്ദേഹം ചോദിക്കുന്നു.
സർക്കാരിന്റെ വാർഷികത്തിന് നൂറ് കോടി വകയിരുത്തിയ സർക്കാർ ആണിത്. ഇന്ധന വിലകുറച്ച കേന്ദ്രത്തിന്റെ നടപടി ആശ്വാസമാണ്. പക്ഷെ ഇത് കൊണ്ടായില്ല, സംസ്ഥാന സര്‍ക്കാരും നികുതി കുറയ്ക്കണമെന്ന് ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക