തൃശൂർ : മെഡിക്കൽ കോളജിൽ വെസ്റ്റ് നൈൽ പനി ബാധിച്ച് ചികിത്സയിലായിരുന്നയാൾ മരിച്ചു. പുത്തൂർ ആശാരിക്കോട് സ്വദേശി ജോബിയാണ് മരിച്ചത്.
പനി ബാധിച്ച ജോബിയെ രണ്ടു ദിവസം മുൻപാണ് തൃശൂർ മെഡിക്കൽ കോളജിൽ എത്തിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് വെസ്റ്റ് നൈൽ പനിയാണെന്നു കണ്ടെത്തിയത്.
തലച്ചോറിനെ ബാധിക്കുന്ന വെസ്റ്റ് നൈൽ പനിക്കു കാരണം ക്യൂലക്സ് കൊതുകുകളാണ്. തൃശൂർ പാണഞ്ചേരി പഞ്ചായത്തിലെ 19–ാം വാർഡിൽ ഇവയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു.
തുടർന്ന് ഈ പ്രദേശത്ത് ഞായറാഴ്ച ഡ്രൈ ഡേ പ്രഖ്യാപിച്ചു. പനി, ഛർദി, തലവേദന, വയറിളക്കം, വയറുവേദന തുടങ്ങിയവയാണ് രോഗലക്ഷണങ്ങൾ. ഈ രോഗം പനി ഓർമക്കുറവ്, പക്ഷാഘാതം, അപസ്മാരം എന്നിവയ്ക്കും കാരണമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക