കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം അവസാനിച്ചു. ഇന്നലെ വൈകിട്ട് ആറുമണിക്കാണ് കൊട്ടിക്കാലശത്തോടെ പരസ്യ പ്രചാരണം അവസാനിച്ചത്.
ഇനി മണ്ഡലത്തില്‍ നിശബ്ദ പ്രചാരണമായിരിക്കും. 31 നാണ് തിരഞ്ഞെടുപ്പ്. ജൂണ്‍ മൂന്നിനാണ് വോട്ടെണ്ണല്‍.
പാലാരിവട്ടത്താണ് കൊട്ടിക്കലാശം കേന്ദ്രികീരിച്ചത്. യുഡിഎഫ്, എല്‍ഡിഎഫ്, എന്‍ഡിഎ സ്ഥാനാര്‍ത്ഥികളും പാര്‍ട്ടി നേതാക്കളും അണികളും മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിലെ പരസ്യ പ്രചാരണ പരിപാടികളില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക