തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം കൂടുന്നു. ഇന്നലെ മാത്രം സംസ്ഥാനത്ത് 1370 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 8.77 ശതമാനമാണ് രോഗ സ്ഥിരീകരണ നിരക്ക്. ആകെ രോഗബാധിതരുടെ എണ്ണം 6,129 ആയി വര്‍ധിച്ചു. ടിപിആര്‍ ദിനം പ്രതി കൂടുകയാണ്.
ലോക്ഡൗണിൽ ഏർപ്പെടുത്തിയ ഒരു നിയന്ത്രണവും ഇപ്പോൾ പാലിക്കപ്പെടുന്നില്ല. മാസ്ക് ധരിക്കുന്നത് മാത്രമാണുള്ളത്. എന്നാല്‍ ഇത് കൊണ്ട് മാത്രം രോഗത്തെ പിടിച്ചു നിര്‍ത്താന്‍ കഴിയില്ല.
സ്കൂള്‍ തുറന്ന സാഹചര്യത്തില്‍ കരുതലുകളെടുക്കുന്നത് തുടരും. മാസ്ക് നിര്‍ബന്ധിതമാക്കും. രോഗ വ്യാപനം ഉയര്‍ന്നാല്‍ നിയന്ത്രണങ്ങളും കൊണ്ടു വരും. ആള്‍ക്കൂട്ടം പരമാവധി ഒഴിവാക്കാനും ശ്രമിക്കും.
കേരളത്തില്‍ പ്രതിദിന കേസുകള്‍ വീണ്ടും ആയിരം കടന്നുവെന്നത് ചൊവ്വാഴ്ചയാണ്. അന്ന് 1,197 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ടിപിആര്‍ 7.07 ശതമാനമായി. ഇന്നലെ ഇത് വീണ്ടും കൂടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക